06:23pm 27 July 2026
NEWS
മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ വനിതാ ദിനം ആഘോഷിച്ചു
08/03/2025  10:36 PM IST
നാസർ
മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ വനിതാ ദിനം ആഘോഷിച്ചു

കോഴിക്കോട് : മേഖലാ ശാസ്ത്ര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക വനിത ദിനം ആഘോഷിച്ചു.  അസി. കമ്മിഷണർ  എ ഉമേഷ്‌ ഉദ്ഘാടനം ചെയ്തു. മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ നടന്ന ചടങ്ങിൽമൊഫ്യൂസൽ ബസ് സ്റ്റാൻ്റിൽ 25 വർഷമായി ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളി അംബികയെ  പൊന്നാടയും മൊമെൻ്റൊയും ക്യാഷ് പ്രൈസും നൽകി ആദരിച്ചു. മേഖലാ ശാസ്ത്ര കേന്ദ്രം ആൻഡ് പ്ലാനറ്റേറിയം ക്യൂറേറ്റർ  എം.എം.കെ. ബാലാജി, ടെക്നിക്കൽ ഓഫീസർ ജയന്ത് ഗാംഗുലി, എഡ്യൂക്കേഷൻ ഓഫീസർ കെ ബിനോജ്, മലബാർക്രിസ്ത്യൻ കോളേജ് റിട്ട. പ്രൊഫ. വർഗീസ് മാത്യൂ,ക്രിസ്ത്യൻ കോളേജ് എൻ എസ് എസ് കോർഡിനേറ്റർമാരായ പി ആർ അനുരാധ, സുരേഷ് പുത്തൻപറമ്പിൽ എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായിശാസ്ത്ര കേന്ദ്രവും മലബാർ ക്രിസ്ത്യൻ കോളേജിലെ എൻ എസ് എസ് വിദ്യാർഥികളും സംയുക്തമായി മൊഫ്യൂസൽ  ബസ്റ്റാൻഡിൽ “സ്ത്രീക്കൾക്ക് എതിരായുള്ള ലഹരിയുടെ ദുരുപയോഗം” എന്ന വിഷയത്തിൽ ഫ്ലാഷ്മോബ് അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img